കോട്ടയം: സീറോ മലബാർ സഭയിലെ യുവജനങ്ങൾക്കായി കാർലോ ഫെസ്റ്റ് എന്ന പേരിൽ ഗ്ലോബൽ വെർച്വൽ യൂത്ത് ഫെസ്റ്റിവൽ ഒരുക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. മാണ്ഡ്യ രൂപതയുടെ കീഴിലുള്ള ബംഗളൂരു-കൊത്തനൂർ സെന്റ് മേരീസ് ഇടവകയിലെ എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈനായിട്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലുമാണു മത്സരങ്ങൾ നടത്തുന്നത്.
വ്യക്തിഗത ഇനങ്ങൾ: സിംഗിൾ സോംഗ്, സിംഗിൾ ഡാൻസ്, ഫോട്ടോഗ്രാഫി, പെൻസിൽ സ്കെച്ചിംഗ്, ഉപന്യാസം (ഇംഗ്ലീഷ്, മലയാളം), പ്രസംഗം (ഇംഗ്ലീഷ്, മലയാളം), മോണോ ആക്ട്, കവിതാ രചന (ഇംഗ്ലീഷ്, മലയാളം), ക്വിസ്. ഗ്രൂപ്പ് മത്സരങ്ങൾ: ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ഡാൻസ്, വണ്‍ മിനിറ്റ് പ്രൊഡക്ഷൻ വീഡിയോ കോണ്ടസ്റ്റ്, മൈം എന്നിവയാണ്. രജിസ്ട്രേഷൻ 30ന് സമാപിക്കും. ഒക്ടോബർ 15 വരെ ഓണ്‍ലൈനായിട്ടാണ് കലാമത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മാനദാനം നിർവഹിക്കും.
. //stmarychurchkothanur.com/chavara-youth/carlo-fest/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കും. 07899205552, 07736710126, 08296605693, 07760202433.
വെർച്വൽ യൂത്ത് ഫെസ്റ്റിവൽ ‘കാർലോ ഫെസ്റ്റ്’ കലാമത്സരങ്ങൾ
12:22 AM Sep 24, 2021 | Deepika.com