തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നു മന്ത്രി ജി.ആർ.അനിൽ. കോവിഡ് പ്രതിസന്ധി കാലത്തു കിറ്റ് വിതരണം ചെയ്തതിൽ വലിയ സാന്പത്തിക ബാധ്യതയുണ്ട്.
മുൻഗണനാ വിഭാഗങ്ങൾക്കു മാത്രം കിറ്റ് നൽകുക എന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കണ്ടുകൊണ്ടാണു കോവിഡിന്റെ അന്തരീക്ഷത്തിൽ ഭക്ഷ്യകിറ്റ് നൽകിയതെന്നും മന്ത്രി അനിൽ പറഞ്ഞു.
കിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: മന്ത്രി അനിൽ
01:15 AM Sep 23, 2021 | Deepika.com