കൊച്ചി: ലക്ഷദ്വീപില്‍നിന്നു കേരളത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന 50 ലക്ഷം രൂപ വിലവരുന്ന ആംബര്‍ഗ്രീസുമായി (തിമിംഗല ഛര്‍ദി) ലക്ഷദ്വീപ് സ്വദേശികളായ മൂന്നു പേരെ വൈറ്റിലയില്‍നിന്നു വനം വകുപ്പ് പിടികൂടി.
ലക്ഷദ്വീപ് അന്ത്രോത്ത് ഐലൻഡ് സ്വദേശികളായ അമ്പാത്തിച്ചേറ്റ അബു മുഹമ്മദ് അന്‍വര്‍, പുതിയ സിറാമ്പിക്കല് പി.എസ്. മുഹമ്മദ് ഉബൈദുള്ള, പുതിയഇല്ലംവീട്ടില് സിറാജ് എന്നിവരെയാണു പിടികൂടിയത്.
ഒരു കിലോ ബ്ലാക്ക് ആംബര്‍ഗ്രീസും 400 ഗ്രാം വൈറ്റ് ആംബര്‍ഗ്രീസും ഇവരില്‍നിന്നു പിടിച്ചെടുത്തു. ഒരു കോടി രൂപയ്ക്ക് ആംബര്‍ഗ്രീസ് വാങ്ങാനെന്ന വ്യാജേന പ്രതികളെ വൈറ്റിലയിലേക്കു വിളിച്ചുവരുത്തി പെരുമ്പാവൂര്‍ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ കെ.ജി. അന്‍വറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍, കടല്തീരത്തുനിന്നാണ് ആംബര്‍ഗ്രീസ് കിട്ടിയതെന്നാണു പ്രതികള്‍ പറയുന്നത്.
അരക്കോടിയുടെ തിമിംഗല ഛര്‍ദിയുമായി ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍
12:02 AM Sep 23, 2021 | Deepika.com