കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പെന്ഷന് പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ ഒറ്റ ദിവസംകൊണ്ട് ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് കേരള ഗ്രാമീണ്‍ ബാങ്ക് ചരിത്ര നേട്ടത്തില്‍. കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിലെ മുഴുവന്‍ ശാഖകളിലുമായി 6,400 പേരെയാണു പദ്ധതിയില്‍ അംഗങ്ങളാക്കിയത്.
18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസിനുശേഷം ആജീവനാന്തവും മരണശേഷം അതേ തുക ജീവിത പങ്കാളിക്കും പെന്‍ഷനായി ലഭിക്കുന്ന പദ്ധതിയാണിത്.
പദ്ധതി ഗുണഭോക്താക്കളുടെ മരണശേഷം നാമനിര്‍ദ്ദേശം നല്കപ്പെട്ടിരിക്കുന്നയാള്ക്ക് 1.75 ലക്ഷം മുതല്‍ 8.50 ലക്ഷം രൂപ വരെ ലഭിക്കും. 1,000 രൂപ മുതല്‍ 5,000 രൂപ വരെയാണു പ്രതിമാസ പെന്ഷന്.
അടല്‍ പെന്ഷന് യോജന: ഒറ്റ ദിവസം 6,400 പേരെ അംഗങ്ങളാക്കി കേരള ഗ്രാമീണ്‍ ബാങ്ക്
12:02 AM Sep 23, 2021 | Deepika.com