രാത്രിഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആരോഗ്യ പ്രവർത്തകയ്ക്കു നേരേ ആക്രമണം

12:38 AM Sep 22, 2021 | Deepika.com
കാ​​യം​​കു​​ളം: കോ​​വി​​ഡ് ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞ് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽനി​​ന്ന് അ​​ർ​​ധ രാ​​ത്രി​​യോ​​ടെ സ്കൂ​​ട്ട​​റി​​ൽ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​യെ ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​ഗ ​സം​​ഘം ആ​​ക്ര​​മി​​ച്ചു ത​​ട്ടി​​ക്കൊ​​ണ്ടുപോ​​കാ​​ൻ ശ്ര​​മി​​ച്ചു. കു​​ത​​റി​​യോ​​ടി​​യ യു​​വ​​തി​​യെ ഹെ​​ൽ​​മെ​​റ്റി​​ന് അ​​ടി​​ച്ചു​​വീ​​ഴ്ത്തി.

പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യെ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. തൃ​​ക്കു​​ന്ന​​പ്പു​​ഴ പാ​​നൂ​​ർ ഫാ​​ത്തി​​മ മ​​ണ്‍​സി​​ലി​​ൽ സു​​ബി​​ന​​യ്ക്കാ​​ണ്(27) പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 11.50 ന് ​​തോ​​ട്ട​​പ്പ​​ള്ളി - തൃ​​ക്കു​​ന്ന​​പ്പു​​ഴ റോ​​ഡി​​ൽ പ​​ല്ല​​ന ഹൈ​​സ്കൂ​​ൾ ജം​​ഗ്ഷ​​ന് വ​​ട​​ക്കു ഭാ​​ഗ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം.​​പ​​ട്രോ​​ളിം​​ഗി​​നി​​റ​​ങ്ങി​​യ പോ​​ലീ​​സ് സം​​ഘ​​ത്തെ ക​​ണ്ട് അ​​ക്ര​​മി​​സം​​ഘം ര​​ക്ഷ​​പ്പെ​​ട്ട​​തി​​നാ​​ലാണ് സു​​ബി​​ന​​യ്ക്ക് ര​​ക്ഷ​​പ്പെ​​ടാനായത്. തൃ​​ക്കു​​ന്ന​​പ്പു​​ഴ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.

ഇ​​ന്ന​​ലെ​ രാ​​ത്രി 11 മ​​ണി​​യോ​​ടെ ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞ് 17കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള പാ​​നൂ​​ർ​​ക്ക​​ര​​യി​​ലെ വീ​​ട്ടി​​ലേ​​ക്കു സ്കൂ​​ട്ട​​റി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. ദേ​​ശീ​​യ​​പാ​​ത​​യി​​ൽനി​​ന്ന് തോ​​ട്ട​​പ്പ​​ള്ളി -തൃ​​ക്കു​​ന്ന​​പ്പു​​ഴ റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച സു​​ബി​​ന​​യെ ബൈ​​ക്കി​​ൽ ര​​ണ്ട ുപേ​​ർ പി​​ന്തു​​ട​​ർ​​ന്നു. പ​​ല്ല​​ന ഹൈ​​സ്കൂ​​ൾ ജം​​ഗ്ഷ​​ന് വ​​ട​​ക്കു ഭാ​​ഗ​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ അ​​ക്ര​​മി​​സം​​ഘം മു​​ന്നി​​ലേ​​ക്ക് ബൈ​​ക്ക് ഓ​​ടി​​ച്ചു ക​​യ​​റ്റി​​യശേ​​ഷം സു​​ബി​​ന​​യു​​ടെ സ്കൂ​​ട്ട​​ർ ത​​ട​​യാ​​ൻ ശ്ര​​മി​​ച്ചു.

ഇ​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ട സ്കൂ​​ട്ട​​ർ സ​​മീ​​പ​​ത്തെ വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു നി​​ന്നു. വാ​​ഹ​​ന​​ത്തി​​ൽ നി​​ന്ന് ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ മാ​​ല​​യു​​ണ്ടോ യെ​​ന്ന് സു​​ബി​​ന​​യോ​​ട് അ​​ക്ര​​മി​​സം​​ഘം ചോ​​ദി​​ച്ചു. ഇ​​ല്ലെ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ ഹെ​​ൽ​​മെ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് ത​​ല​​യ്ക്ക് അ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് യു​​വ​​തി​​യെ ബൈ​​ക്കി​​ൽ ക​​യ​​റ്റാ​​നും അ​​ക്ര​​മി​​സം​​ഘം ശ്ര​​മി​​ച്ചു. കു​​ത​​റി​​യോ​​ടി​​യ യു​​വ​​തി സ​​മീ​​പ​​ത്തെ വീ​​ടി​​ന​​ടു​​ത്തേ​​ക്ക് ഓ​​ടി​​പ്പോ​​യി. ഈ ​​സ​​മ​​യം തൃ​​ക്കു​​ന്ന​​പ്പു​​ഴ​​യി​​ൽനി​​ന്ന് വ​​ന്ന പ​​ട്രോ​​ളിം​​ഗ് വാ​​ഹ​​ന​​ത്തി​​ന്‍റെ വെ​​ളി​​ച്ചം ക​​ണ്ട അ​​ക്ര​​മി​​സം​​ഘം ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, പോ​​ലീ​​സി​​ന്‍റെ ക​​ണ്‍​മു​​ന്നി​​ൽ വ​​ച്ച് അ​​ക്ര​​മം ന​​ട​​ന്നി​​ട്ടും കൃ​​ത്യ​​മാ​​യി ഇ​​ട​​പെ​​ട്ടി​​ല്ലെ​​ന്ന് സു​​ബി​​ന​​യു​​ടെ ഭ​​ർ​​ത്താ​​വ് ന​​വാ​​സ് ആ​​രോ​​പി​​ച്ചു. പ​​രി​​ക്കേ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ കി​​ട​​ക്കു​​ന്ന ഭാ​​ര്യ​​യോ​​ട് സ്റ്റേഷനിൽ ചെ​​ന്ന് മൊ​​ഴി ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്നും ന​​വാ​​സ് പ​​റ​​ഞ്ഞു. പോ​​ലീ​​സി​​ന് വീ​​ഴ്ച ഉ​​ണ്ടായെ​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എം​​എ​​ൽ​​എ​​യും ആ​​രോ​​പി​​ച്ചു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഡി​​ജി​​പിക്കു പ​​രാ​​തി ന​​ൽ​​കു​​മെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.