മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരാളുടെ പക്കൽനിന്് 7,900 കുപ്പി കഫ് സിറപ്പ് പിടികൂടി. മുംബൈ പോലീസിലെ ആന്റി നാർക്കോട്ടിക്സ് സെൽ ആണ് ഇവ പിടിച്ചെടുത്തത്.
23.70 ലക്ഷം രൂപ വില വരുന്നതാണിത്. മുകേഷ് രാജാറാം ചൗധരി എന്നയാളെ അറസ്റ്റ് ചെയ്തു. 200 കുപ്പി കഫ് സിറപ്പുമായാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് ഇയാളുടെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് 7700 കുപ്പി കഫ് സിറപ്പുകൂടി കണ്ടെത്തിയത്. ചൗധരിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
മുംബൈയിൽ 7,900 കുപ്പി കഫ് സിറപ്പ് പിടികൂടി
12:46 AM Sep 21, 2021 | Deepika.com