കോട്ടയം: പബ്ലിക് റിലേഷൻസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ (പിആർസിഐ) റിസേർച്ച് എഡ്യുക്കേഷൻ ദേശീയ അന്തർദേശീയ തലത്തിലുള്ള ചാണക്യ 2021 പുരസ്കാരം ഡോ. ജൂബി തോമസിന്. ബംഗളൂരു ക്രിസ്തു ജയന്തി കോളജ് മാധ്യമ വിഭാഗം ഡിപ്പാർട്ട്മെന്റ് മേധാവിയാണ് കോട്ടയം സ്വദേശിയായ ജൂബി.
കോവിഡ്-19 പശ്ചാത്തലത്തിൽ ഗ്രാമീണ കർഷകരുടെ ജീവിതത്തെക്കുറിച്ചുള്ള പഠനത്തിനാണു പുരസ്കാരം. അക്കാഡമിക് ഇംപാക്റ്റ് ജേണൽ വിഭാഗത്തിൽ യുണൈറ്റഡ് നേഷൻസ് ഇതടക്കം ജൂബിയുടെ രണ്ട് പഠനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഗോവയിൽവച്ച് നടന്ന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പുരസ്കാരം സമ്മാനിച്ചത്.
ചാണക്യ അവാർഡ് ഡോ. ജൂബി തോമസിന്
12:25 AM Sep 19, 2021 | Deepika.com