കീം: മെഡിക്കൽ പരിശോധന
12:25 AM Sep 19, 2021 | Deepika.com
തിരുവനന്തപുരം: എൻജിനിയറിംഗ്/ ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള വൈദ്യ പരിശോധന 23, 24 തീയതികളിൽ 10 ഗവണ്മെന്റ് മെഡിക്കൽ കോളജുകളിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 21 ന് വൈകുന്നേരം അഞ്ചിനകം രജിസ്റ്റർ ചെയ്യണം.