തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 23,260 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.05%. 24 മണിക്കൂറിനിടെ 1,28,817 സാന്പിളുകൾ പരിശോധിച്ചു. 131 മരണം സ്ഥിരീകരിച്ചു.
ആകെ മരണം 23,296 ആയി. 20,388 പേർ രോഗമുക്തി നേടി. 1,88,926 പേരാണു നിലവിൽ ചികിത്സയിലുള്ളത്.പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളുണ്ട്.
23,260 പേർക്കു കോവിഡ്
01:16 AM Sep 18, 2021 | Deepika.com