തൃശൂർ: സല്യൂട്ട് കൊണ്ടുള്ള അഭിവാദ്യവും സാർ വിളിയും വേണ്ടെന്നു വ്യക്തമാക്കി ടി.എൻ. പ്രതാപൻ എംപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നൽകി. സുരേഷ് ഗോപി എംപിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ സല്യൂട്ട് വിവാദമാണ് ഇത്തരത്തിൽ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നു ടി.എൻ. പ്രതാപൻ പറഞ്ഞു.
കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും എനിക്കു സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയാണ്. അതുപോലെ പോലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ സാർ എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണമെന്ന് താത്പര്യപ്പെടുന്നു. ഇതാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
സാർ വിളിയും സല്യൂട്ടും വേണ്ടെന്ന് ടി.എൻ. പ്രതാപൻ
12:59 AM Sep 18, 2021 | Deepika.com