തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കല, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഈ മാസം ഒൻപതിന് പുറപ്പെടുവിച്ച സർക്കുലർ പിൻവലിച്ചു.
സാഹിത്യ-സംസ്കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ അപേക്ഷ നല്കണമെന്ന സർക്കുലറായിരുന്നു ഇറങ്ങിയത്. ഇത് ജീവനക്കാർക്കിടയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്നു വിമർശനം ഭരണ -പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾക്കിടയിൽനിന്നും ഉർന്നിരുന്നു.
സർക്കുലർ പിൻവലിച്ചു
12:48 AM Sep 18, 2021 | Deepika.com