300 വിദ്യാർഥികൾക്കു സൗ​ജ​ന്യ എൻട്രൻസ് പ​രീ​ശീ​ല​ന​വുമായി ദ​ർ​ശ​ന അ​ക്കാ​ദ​മി

10:45 PM Sep 17, 2021 | Deepika.com
കോ​​ട്ട​​യം : പ​​ന്ത്ര​​ണ്ടാം ക്ലാ​​സി​​ൽ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഉ​​യ​​ർ​​ന്ന മാ​​ർ​​ക്ക് നേ​​ടി​​യ 300 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നീ​​റ്റ്, കേ​​ര​​ളാ എ​​ൻജിനിയ​​റിം​​ഗ് എ​​ൻ​​ട്ര​​ൻ​​സ്, ജെഇഇ 2022, എ​​ൻ​​ട്ര​​ൻ​​സ് റി​​പ്പീ​​റ്റ് എന്നിവയ്ക്ക് സൗ​​ജ​​ന്യ പ​​രി​​ശീ​​ല​​ന​​​​മൊ​​രു​​ക്കി കോ​​ട്ട​​യം ദ​​ർ​​ശ​​ന അ​​ക്കാ​​ദ​​മി.

സിഎംഐ സ​​ഭ കോ​​ട്ട​​യം പ്ര​​വി​​ശ്യ​​യു​​ടെ കീ​​ഴി​​ലു​​ള്ള വൈ​​ദി​​ക​​ർ ന​​യി​​ക്കു​​ന്ന ദ​​ർ​​ശ​​ന അ​​ക്കാ​​ദ​​മി​​യി​​ൽ 2021 സെ​​പ്റ്റം​​ബ​​ർ 25 വ​​രെ പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥിക​​ൾ​​ക്ക് ഈ ​​അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​മെ​​ന്ന് ദ​​ർ​​ശ​​ന അ​​ക്കാ​​ദ​​മി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​നു മ​​ച്ചു​​കു​​ഴി സി.​​എം.​​ഐ അ​​റി​​യി​​ച്ചു. മ​​റ്റു വി​​ദ്യാ​​ർ​​ഥിക​​ൾ​​ക്ക് അ​​വ​​രു​​ടെ മാ​​ർ​​ക്ക്, എ​​ൻ​​ട്ര​​ൻ​​സ് സ്കോ​​ർ തു​​ട​​ങ്ങി​​യ​​വ അ​​നു​​സ​​രി​​ച്ചു വി​​വി​​ധ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ളും ല​​ഭ്യ​​മാ​​ക്കും.

സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്കും, കോ​​വി​​ഡ് അ​​ട​​ക്കം ഗു​​രു​​ത​​ര രോ​​ഗ​​ങ്ങ​​ൾ മൂ​​ലം മ​​ര​​ണ​​പ്പെ​​ട്ട​​വ​​രു​​ടെ മ​​ക്ക​​ൾ​​ക്കും ജാ​​തി​​മ​​ത വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ പ്ര​​ത്യേ​​ക സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭ്യ​​മാ​​ക്കും. ഒ​​രു വ​​ർ​​ഷം നീ​​ളു​​ന്ന റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ ബാ​​ച്ച്, റ​​ഗു​​ല​​ർ ക്ലാ​​സ് റൂം ​​ബാ​​ച്ച്, എ​​ന്നി​​വ കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ അ​​നു​​സ​​രി​​ച്ചു ഉ​​ട​​ൻ ആ​​രം​​ഭി​​ക്കും. റി​​പ്പീ​​റ്റേ​​ഴ്സ് 2022 ഓ​​ൺ​​ലൈ​​ൻ പ​​രി​​ശീ​​ല​​ന​​വും ആ​​രം​​ഭി​​ച്ചു.

പ്ല​​സ് വ​​ൺ ക്ലാ​​സു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥിക​​ൾ​​ക്കാ​​യി ട്യൂ​​ഷ​​നോ​ടൊ​പ്പം എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ശീ​​ല​​ന​​ത്തി​​നും ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം.

ഓ​​ൺ​​ലൈ​​ൻ ഡെ​​മോ ക്ലാ​​സ്‌​​സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നും, അ​​ഡ്മി​​ഷ​​ൻ നേ​​ടു​​ന്ന​​തി​​നും 854 7673001, 85476730 05 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്.www.darsan aacadem y.com