സിപിഐ റിപ്പോർട്ട്: പ്രതികരിക്കാതെ ജോസ് കെ. മാണി
01:54 AM Sep 17, 2021 | Deepika.com
പാലാ: നിയമസഭാ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട സിപിഐയുടെ റിപ്പോർട്ടിൻമേൽ പ്രതികരിക്കാതെ കേരള കോണ്ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി. ഇടതുപക്ഷത്തിനെ ശക്തിപ്പെടുത്തുകയാണ് എല്ലാ ഘടകകക്ഷികളുടെയും ഉത്തരവാദിത്വം. അതിനാണു ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.