കൊല്ലങ്കോട്: തമിഴ്നാട്ടിൽനിന്നു ടെമ്പോയിൽ കടത്തിക്കൊണ്ടുവന്ന 700 കിലോ ഹാൻസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തത്തമംഗലം സ്വദേശി ജൈലാബുദീൻ (32), മുതലമട പോത്തമ്പാടം സ്വദേശി ഹംസ (28) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്നു മൂന്നുലക്ഷത്തിനു വാങ്ങിയ ഹാൻസ്, കൂൾ ലിപ്പ് എന്നിവ മലപ്പുറത്തെത്തിച്ച് 30 ലക്ഷത്തിനു വിൽക്കാൻ കഴിയുമെന്നു പ്രതികൾ എക്സൈസിനു മൊഴി നൽകി.
പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, കൊല്ലങ്കോട് റേഞ്ച് ഓഫീസ് അധികൃതർ സംയുക്തമായാണ് ഹാൻസ് പിടികൂടിയത്. ഇന്നലെ രാവിലെ 11നു മുതലമട കാമ്പ്രത്തുള്ള പെട്രോൾ പമ്പിനു സമീപത്തുനിന്നാണ് ഹാൻസ് പിടികൂടിയത്. ടെമ്പോയിൽ വൻതോതിൽ ലഹരിവസ്തു എത്തുന്നതായി ഐബിക്കു വിവരം ലഭിച്ചിരുന്നു.
മുതലമടയിൽ 700 കിലോ ഹാൻസ് പിടികൂടി
12:49 AM Sep 17, 2021 | Deepika.com