കൊച്ചി: കേരളത്തിലെ കാര്‍ഷികമേഖലയിലെ വിവിധ പ്രശ്നങ്ങള്‍ പഠിക്കുകയും കര്‍ഷകപ്രസ്ഥാനങ്ങളും കാര്‍ഷിക വിദഗ്ധരുമായി സംവദിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തി നിര്‍ദേശിക്കുകയും ചെയ്യുന്നതിനായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക കമ്മീഷനെ നിയോഗിച്ചതായി സംസ്ഥാന ചെയര്മാന് ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു.
മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയി തോമസ് ചെയര്‍മാനും കണ്‍വീനര്‍ പ്രഫ. ജോസ്കുട്ടി ഒഴുകയില്‍ സെക്രട്ടറിയുമായ കമ്മീഷനില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളായി 11 അംഗങ്ങളാണുള്ളത്.
പാലക്കാട് ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, വി ഫാം ചെയര്മാന് ജോയി കണ്ണംചിറ, എഫ്ആര്‍എഫ് ചെയര്മാന് ബേബി സക്കറിയാസ്, കാര്‍ഷിക പുരോഗമന സമിതിയുടെ പി. ലക്ഷ്മണന് മാസ്റ്റര്‍, ജൈവകര്‍ഷക സമിതി തിരുവനന്തപുരം ജില്ലാ ചെയര്മാന് മനു ജോസഫ്, കിസാന്‍ സേന ചെയര്മാന് ഷുക്കൂര്‍ കണാജെ, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ഭാരവാഹികളായ അഡ്വ. ജോണ്‍ ജോസഫ്, അഡ്വ. പി.പി. ജോസഫ്, ജെന്നറ്റ് മാത്യു എന്നിവരാണ് അംഗങ്ങള്‍. അഡ്വ. സുമീന്‍ എസ്. നെടുങ്ങാടന്‍ എക്സ് ഒഫീഷ്യോ സെക്രട്ടറിയാണ്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക കമ്മീഷന് രൂപീകരിച്ചു
12:49 AM Sep 17, 2021 | Deepika.com