പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി
12:49 AM Sep 17, 2021 | Deepika.com
തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റെയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ കടമയെന്നു അദ്ദേഹം പറഞ്ഞു.