തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,681 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.21 ശതമാനം. 24 മണിക്കൂറിനിടെ 97,070 സാന്പിളുകൾ പരിശോധിച്ചു. 208 മരണം സ്ഥിരീകരിച്ചു. ആകെ മരണം 22,987 ആയി. 25,588 പേർ രോഗമുക്തി. നേടി. 1,90,750 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവർ: തിരുവനന്തപുരം -2,143, കോട്ടയം -1,702, കോഴിക്കോട് -1,680, എറണാകുളം -1,645, തൃശൂർ -1,567, പാലക്കാട് -1,558, മലപ്പുറം -1,372, കൊല്ലം -1,348, ആലപ്പുഴ -969, കണ്ണൂർ -967, വയനാട് -869, പത്തനംതിട്ട -821, ഇടുക്കി -654, കാസർഗോഡ് -386.
സംസ്ഥാനത്ത് 17,681 പേർക്കു കോവിഡ്
01:10 AM Sep 16, 2021 | Deepika.com