തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 25,010 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,51,317 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 %. 177 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 22,303 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവ രിൽ 102 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 23,535 പേർ രോഗമുക്തരായി. 2,37,643 പേർ ചികിത്സയിലുണ്ട്.
ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ-3,226, എറണാകുളം-3,034, മലപ്പുറം-2,606, കോഴിക്കോട്-2,514, കൊല്ലം-2,099, പാലക്കാട്-2,020, തിരുവനന്തപുരം-1,877, ആലപ്പുഴ-1,645, കണ്ണൂർ-1,583, കോട്ടയം-1,565, പത്തനംതിട്ട-849, ഇടുക്കി-826, വയനാട്-802, കാസർഗോഡ്-364.
25,010 പേർക്കു കോവിഡ്; ടിപിആർ 16.53%
01:12 AM Sep 11, 2021 | Deepika.com