ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കരുത്: വി.ഡി. സതീശന്‍

12:54 AM Sep 11, 2021 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: പാ​​ലാ ബി​​ഷ​​പ്പിന്‍റെ പ്ര​​സ്താ​​വ​​ന അ​​തി​​രു ക​​ട​​ന്നു​​പോ​​യെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. മ​​ത​​മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​ര്‍ സം​​യ​​മ​​ന​​വും ആ​​ത്മ​​നി​​യ​​ന്ത്ര​​ണ​​വും പാ​​ലി​​ക്ക​​ണം.

പ​​ര​​സ്പ​​രം ചെ​​ളി​​വാ​​രി​​യെ​​റി​​ഞ്ഞ് കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മൂ​​ഹി​​ക അ​​ന്ത​​രീ​​ക്ഷം ക​​ലു​​ഷി​​ത​​മാ​​ക്ക​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം ഫേ​​സ്ബു​​ക്ക് പോ​​സ്റ്റി​​ല്‍ കു​​റി​​ച്ചു. ജാ​​തി​​യും മ​​ത​​വും തി​​രി​​ച്ച് കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളു​​ടെ ക​​ണ​​ക്കെ​​ടു​​ക്കു​​ന്ന​​തും ഏ​​തെ​​ങ്കി​​ലും സ​​മു​​ദാ​​യ​​ത്തി​​നു​​മേ​​ല്‍ കു​​റ്റം ചാ​​ര്‍ത്തു​​ന്ന​​തും ശ​​രി​​യ​​ല്ല.

കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ള്‍ക്ക് ജാ​​തി​​യോ മ​​ത​​മോ ലിം​​ഗ​​ഭേ​​ദ​​മോ ഇ​​ല്ല. മാ​​ന​​സി​​ക വൈ​​ക​​ല്യ​​ങ്ങ​​ള്‍ക്ക് ജാ​​തി​​യും മ​​ത​​വും നി​​ശ്ച​​യി​​ക്കു​​ന്ന​​തു വ​​ര്‍ണ​​വി​​വേ​​ച​​ന​​ത്തി​​നു തു​​ല്യ​​മാ​​ണെ​​ന്നും സ​​തീ​​ശ​​ന്‍ പറഞ്ഞു.