നേമം (തിരുവനന്തപുരം): അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകള്‍ വീടിനുമുന്നിലിട്ടു തീ കത്തിച്ചു. മൊട്ടമൂട് വെള്ളംകെട്ടുവിള കല്ലറയ്ക്കല്‍ ചാനല്‍ക്കര വീട്ടില്‍ അന്നമ്മ (88) ആണു കൊല്ലപ്പെട്ടത്. മകള്‍ ലീലയെ (62) പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ചാണ് ലീല അന്നമ്മയുടെ തലയില്‍ വെട്ടിയത്. അതിനുശേഷം വീടിനുള്ളില്‍നിന്നു മൃതദേഹം പുറത്തെടുത്ത് വഴിയിലിട്ടു. പിന്നീട് വിറകും ചിരട്ടയും കൂട്ടിയിട്ട് കത്തിച്ചു. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.
ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി. അന്നമ്മയുടെ അഞ്ചു മക്കളില്‍ രണ്ടാമത്തെ ആളാണു ലീല. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ലീലയ്ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിലേറെയായി അന്നമ്മ
ലീലയൊടൊപ്പമാണ് താമസം. ദാസ്, സെല്‍വി, സെല്‍വരാജ്, തങ്കപ്പന് എന്നിവരാണ് മറ്റു മക്കള്‍. പാല്‍രാജാണ് ലീലയുടെ ഭര്‍ത്താവ്. വിജയകുമാരി, റാണി, പരേതനായ വിശ്വംഭരന് എന്നിവരാണ് മറ്റ് മരുമക്കള്‍.
മകള്‍ അമ്മയെ വെട്ടിക്കൊന്നു തീയിട്ടു
12:43 AM Sep 11, 2021 | Deepika.com