കേരള എൻട്രൻസ് പരീക്ഷ ഇന്ന്
01:00 AM Aug 05, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് ഫാർമസി പ്രവേശന പരീക്ഷ ഇന്ന്. രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും പരീക്ഷയാണ്. 2.30 മുതൽ അഞ്ചുവരെ മാത്തമാറ്റിക്സ് പരീക്ഷയും നടത്തും. സംസ്ഥാനത്തെ 415 കേന്ദ്രങ്ങളിലും ദുബായ്, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിലുമാണ് പരീക്ഷ.