കോഴിക്കോട്: വിദേശത്തുനിന്നു നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന മറ്റൊരു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കൂടി കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തല്‍. കോഴിക്കോട് മാങ്കാവിലെ കെട്ടിടത്തിലാണ് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
സംസ്ഥാന പോലീസും വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തിയ പരിശോധനയില്‍ ഫൈബര്‍ കേബിളുകളും മറ്റുപകരണങ്ങളും കണ്ടെത്തി. കെട്ടിടം വാടകയ്ക്കെടുത്തവരെയും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചതിനു പിന്നിലുള്ളവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അതീവ രഹസ്യമായാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു പിടിയിലായയാളുടെ വീടിനു സമീപത്താണ് ഇവ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ഇയാള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നത് അവ്യക്തമാണ്.
കോഴിക്കോട്ടു വീണ്ടും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി
12:14 AM Aug 05, 2021 | Deepika.com