പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്
12:14 AM Aug 05, 2021 | Deepika.com
കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പത്തുകോടി രൂപ മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യിലെത്തിയതിന്റെ അന്വേഷണത്തിനു പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. മൊഴിയെടുക്കാൻ നാളെ ഹാജരാകാനാവശ്യപ്പെട്ടാണു നോട്ടീസ് നല്‍കിയത്. രണ്ടാംതവണയാണ് ഇഡി തങ്ങളുടെ മൊഴിയെടുക്കുന്നത്. കോഴിക്കോട്ട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് കൊച്ചിയിൽനിന്നുള്ള ഇഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.