കു​ഞ്ഞാ​ലി​ക്കു​ട്ടി കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു: കെ.​ടി. ജ​ലീ​ൽ

12:13 AM Aug 05, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​സ്‌ലീം​​​ലീ​​​ഗ് നേ​​​താ​​​വും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ച​​​താ​​​യി മു​​​ൻ​​​മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ.
പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ത​​​ങ്ങ​​​ളെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ചോ​​​ദ്യം ചെ​​​യ്തു​​​വെ​​​ന്ന് ഇ​​​ഡി നോ​​​ട്ടീ​​​സി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ണ​​​ക്കാ​​​ട് ത​​​ങ്ങ​​​ളെ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി കു​​​ഴി​​​യി​​​ൽ ചാ​​​ടി​​​ച്ച​​​താ​​​ണ്. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും മ​​​ക​​​നും ന​​​ട​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്നും അ​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ഡി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്നും ജ​​​ലീ​​​ൽ പ​​​റ​​​ഞ്ഞു.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി കോ​​​ടി​​​ക​​​ളു​​​ടെ ബേനാ​​​മി ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ​​​ന​​​ഗ​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ൽ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​ടെ മ​​​ക​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​മെ​​ന്നും കെ.​​​ടി. ജ​​​ലീ​​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.