കെ.കെ. രമയുടെ മകന് ഭീഷണി; അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി
12:13 AM Aug 05, 2021 | Deepika.com
തിരുവനന്തപുരം: കെ.കെ. രമ എംഎൽഎയുടെ മകനെയും ആർഎംപിഐ സംസ്ഥാന സെക്രട്ടറിയെയും ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗപ്പെടുത്തി പ്രതികളെ കണ്ടെത്താനാണ് ശ്രമമെന്നും പി.സി.വിഷ്ണുനാഥ്, സണ്ണി ജോസഫ്, എം.വിൻസെന്റ്, ടി.സിദ്ധിഖ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.