ന്യൂനപക്ഷ സ്കോളർ‌ഷിപ്പ്: ആശങ്കയില്ലെന്ന് ലെയ്റ്റി കൗൺ‌സിൽ

11:31 PM Aug 04, 2021 | Deepika.com
കോ​​ട്ട​​യം: ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പ് വി​​ത​​ര​​ണ​​ത്തി​​ൽ വി​​വേ​​ച​​നം പാ​​ടി​​ല്ലെ​​ന്നും ജ​​ന​​സം​​ഖ്യാ​​നു​​പാ​​തി​​ക​​മാ​​യി ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നു​​ള്ള ഹൈ​​ക്കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സു​​പ്രീംകോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തി​​ൽ ക്രൈ​​സ്ത​​വ സ​​മു​​ദാ​​യ​​ത്തി​​ന് ആ​​ശ​​ങ്ക​​യി​​ല്ലെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ തു​​ല്യ​​നീ​​തി​​യി​​ലും ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ളി​​ലും ക്രൈ​​സ്ത​​വ​​ർ​​ക്ക് പൂ​​ർ​​ണ​​വി​​ശ്വാ​​സ​​മു​​ണ്ടെ​​ന്നും സി​​ബി​​സി​​ഐ ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.​

ഭ​​ര​​ണ​​ഘ​​ട​​ന ന​​ൽ​​കു​​ന്ന അ​​വ​​കാ​​ശ​​ങ്ങ​​ളെ അ​​ട്ടി​​മ​​റി​​ച്ചാ​​ൽ തു​​ട​​ർ​​ന്നും ചോ​​ദ്യം​​ചെ​​യ്യും. ഭ​​ര​​ണ​​ഘ​​ട​​ന തി​​രു​​ത്ത​​പ്പെ​​ട്ടാ​​ൽ മാ​​ത്ര​​മേ ന്യൂ​​ന​​പ​​ക്ഷ സ്കോ​​ള​​ർ​​ഷി​​പ്പി​​ലെ വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രെ​​യു​​ള്ള ഹൈ​​ക്കോ​​ട​​തി വി​​ധി അ​​സ്ഥി​​ര​​മാ​​കു​​ക​​യു​​ള്ളൂ. സു​​പ്രീം കോ​​ട​​തി​​യി​​ൽ കേ​​സ് എ​​ത്തു​​ന്ന​​തോ​​ടെ ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ സ​​ന്പൂ​​ര്‍ണ അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്താ​​ൻ കേ​​ന്ദ്ര​​ത്തി​​ന് അ​​വ​​സ​​രം ല​​ഭി​​ക്കും.

ജാ​​തി​​സം​​വ​​ര​​ണം കേ​​ര​​ള​​ത്തി​​ൽ മ​​ത​​സം​​വ​​ര​​ണ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത് വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ചോ​​ദ്യം​​ചെ​​യ്യ​​പ്പെ​​ടു​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.