മെഡിക്കൽ കോളജിൽ താത്കാലിക നിയമനം
11:31 PM Aug 04, 2021 | Deepika.com
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ (ദിവസവേതന നിരക്ക്-850 രൂപ, പരമാവധി മാസവേതനം- 22,950 രൂപ) നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 12ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.