തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 23,676 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99, 456 സാന്പിളുകളാണു പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനം. 148 മരണങ്ങൾകൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 17,103 ആയി. 15,626 പേർ രോഗമുക്തരായി. 1,73,221 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം-4,276, തൃശൂർ-2,908, എറണാകുളം-2,702, കോഴിക്കോട്-2,416, പാലക്കാട്-2,223, കൊല്ലം-1,836, ആലപ്പുഴ-1,261, കോട്ടയം-1,241, കണ്ണൂർ-1,180, തിരുവനന്തപുരം-1,133, കാസർഗോഡ്-789, വയനാട്-787, പത്തനംതിട്ട-584, ഇടുക്കി-340.
സംസ്ഥാനത്ത് 23,676 പേർക്കു കോവിഡ്; മരണം 17,103
02:05 AM Aug 04, 2021 | Deepika.com