കൊച്ചി: മെട്രോ ജനകീയ യാത്രയില്‍ കോൺഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി വിചാരണക്കോടതി തള്ളി. നേതാക്കള്‍ക്കെതിരേ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് എംപി-എംഎല്‍എമാരുടെ കേസുകള്‍ പരിഗണിക്കുന്ന അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. കേസില്‍ ഉമ്മന്‍ ചാണ്ടി, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 30 പ്രതികളാണ് ഉണ്ടായിരുന്നത്.
മെട്രോ യാത്ര: കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് തള്ളി
02:07 AM Aug 04, 2021 | Deepika.com