പാർട്ടി കാര്യങ്ങളിൽ മന്ത്രി ഇടപെടേണ്ടതില്ലെന്നു പി.സി. ചാക്കോ
01:11 AM Aug 04, 2021 | Deepika.com
പത്തനംതിട്ട: പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രനു നിർദേശം നൽകിയതായി എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭാരവാഹികൾ കൈകാര്യം ചെയ്തു കൊള്ളും. മന്ത്രിയുടെ പ്രകടനം മോശമാണെന്ന തരത്തിൽ ഒരുതലത്തിൽനിന്നും റിപ്പോർട്ടുകളുണ്ടായിട്ടില്ല. പ്രവർത്തനം വിലയിരുത്താൻ സമയമായിട്ടില്ലെന്നും പത്തനംതിട്ട പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു കൊണ്ടു പി.സി. ചാക്കോ പറഞ്ഞു.