കൊച്ചി: മന്ത്രി ആര്. ബിന്ദുവിനെ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന് നല്കിയ ഹര്‍ജിയില്‍ വീണ്ടും പിഴവു ചൂണ്ടിക്കാട്ടി തിരുത്തി നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രേഖയില്‍ പിഴവു ചൂണ്ടിക്കാട്ടി ജസ്റ്റീസ് വി. ഷെര്‍സിയാണ് തിരുത്തി നല്കാന് നിര്‍ദേശിച്ചത്. നേരത്തേ ഹര്‍ജിയില്‍ മറ്റൊരു പിഴവു ചൂണ്ടിക്കാട്ടി ഹര്‍ജി തിരുത്തി നല്കാന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
മന്ത്രി ആര്. ബിന്ദുവിന് എതിരേയുള്ള ഹര്‍ജി: വീണ്ടും പിഴവു ചൂണ്ടിക്കാട്ടി ഹൈക്കോടതി
12:39 AM Aug 04, 2021 | Deepika.com