പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് ഇപ്പോഴില്ലെന്നു മന്ത്രി
12:38 AM Aug 04, 2021 | Deepika.com
തിരുവനന്തപുരം: മുൻവർഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു ജില്ലയിലും പ്ലസ് വണ്‍ സീറ്റുകളുടെ കുറവില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മലബാർ മേഖലയിൽ പാലക്കാട് മുതൽ കാസർഗോഡ് വരെ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുന്പോൾ 28,160 സീറ്റുകൾ അധികമായി ലഭിക്കുംമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും സർക്കാർ, എയ്ഡഡ് സീറ്റുകൾ ആവശ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.എങ്കിലും പ്രവേശന നടപടികൾ ആരംഭിച്ചശേഷം മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.