ട്രെയിൻ ഗാതഗതത്തിനു നിയന്ത്രണം
12:38 AM Aug 04, 2021 | Deepika.com
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 6, 13, 20 തീയതികളിൽ ട്രയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ആലപ്പുഴ-കണ്ണൂർ സ്പെഷൽ(ട്രെയിൻ നന്പർ-06307) ആറിനും 13 നും ഷൊർണൂരിലും 20 ന് തൃശൂരിലും സർവീസ് അവസാനിപ്പിക്കും. കണ്ണൂർ-എറണാകുളം സ്പെഷൽ(06306) 20 ന് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.