കൊച്ചി: അശാസ്ത്രീയമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, ദുരിതത്തിലാവുന്ന വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ഒമ്പതു മുതല്‍ കേരളത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് അഖിലേന്ത്യാ വ്യാപാരി വ്യവസായി കോണ്‍ഗ്രസ്. വിഷയത്തില്‍ നാളെ മുതല്‍ അഖിലേന്ത്യാ വ്യാപാരദിനമായ ഒമ്പതു വരെ എറണാകുളം കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും.
വൈദ്യുതി ഫിക്സഡ് ചാര്‍ജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാടക, ലൈസന്‍സ് ഫീ, കെട്ടിടനികുതി എന്നിവ ഒഴിവാക്കുക, വാട്ടര്‍, വൈദ്യുതി ബില്ലുകള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പത്ത് ദിവസത്തിനകം വാക്സിന് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഒമ്പതു മുതല്‍ കടകൾ തുറക്കും: വ്യാപാരി വ്യവസായി കോണ്‍ഗ്രസ്
01:15 AM Aug 03, 2021 | Deepika.com