സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും

12:43 AM Aug 03, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സാ​​​മൂ​​​ഹ്യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വബോ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​ൻ സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു ക​​​ഴി​​​യു​​​ന്നു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​ള​​​യം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദു​​​ര​​​ന്തവേ​​​ള​​​ക​​​ളി​​​ൽ നാ​​​ടി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ​​​മ​​​യ​​​ത്ത് ഓ​​​ടി​​​യെ​​​ത്താ​​​ൻ കേ​​​ഡ​​​റ്റു​​​ക​​​ൾ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൊതു​​​ജ​​​ന സേ​​​വ​​​ന രം​​​ഗ​​​ത്ത് സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം വാ​​​ർ​​​ഷി​​​കം ഓ​​​ൺ​​​ലൈ​​​നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നൂ​​​റുദി​​​ന ക​​​ർ​​​മപ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 197 സ്കൂ​​​ളു​​​ക​​​ളി​​​ൽ കൂ​​​ടി പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കും. ആ​​​യി​​​രം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ത്തി​​​ക്കാ​​​നാ​​​വുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു. നി​​​ല​​​വി​​​ൽ 32500 സീ​​​നി​​​യ​​​ർ കേ​​​ഡ​​​റ്റു​​​ക​​​ളും 38,000 ജൂ​​​ണി​​​യ​​​ർ കേ​​​ഡ​​​റ്റു​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 63,500 കേ​​​ഡ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഒ​​​ന്ന​​​ര​​​ല​​​ക്ഷം കേ​​​ഡ​​​റ്റു​​​ക​​​ളു​​​മു​​​ണ്ട്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ കാ​​​ന്ത്, മ​​​റ്റ് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ ചടങ്ങിൽ പ​​​ങ്കെ​​​ടു​​​ത്തു.