പത്തു വയസുകാരിയുടെ കേസിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ
12:43 AM Aug 03, 2021 | Deepika.com
തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു വിധേയയായി പശ്ചിമബംഗാളിൽനിന്നു കോഴിക്കട്ടെത്തിയ പത്തുവയസുകാരിയുടെ സാന്നിധ്യം വിചാരണക്കോടതിയിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ ബംഗാൾ ആഭ്യന്തര സെക്രട്ടറിക്കും ബംഗാൾ ബാലാവകാശ കമ്മീഷനും കത്ത് നൽകി. ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും പീഡനത്താലാണ് കുട്ടിയും അമ്മയും കോഴിക്കോട്ടെത്തിയത്. പരാതി നൽകിയതിനാൽ ഇവർക്കു ജീവനു ഭീഷണിയുണ്ട്.