കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) സമ്മേളനം ഓൺലൈനായി ഇന്നലെ ആരംഭിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഇന്നു മുതല്‍ ആറു വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിലുള്ള ഏകദിന ദൈവശാസ്ത്ര സമ്മേളനം ഇന്നലെ നടന്നു.
കെസിബിസി സമ്മേളനം തുടങ്ങി
11:30 PM Aug 02, 2021 | Deepika.com