കൊച്ചി: ആളൂര്‍ പീഡനക്കേസില്‍ പ്രതിയായ തൃശൂര്‍ മുരിങ്ങൂര്‍ സ്വദേശി സി.സി. ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. ഇരയടക്കമുള്ളവരുടെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണു ജസ്റ്റീസ് വി. ഷേര്‍സി ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. സഭാ തര്‍ക്കത്തെത്തുടര്‍ന്നു കെട്ടിച്ചമച്ച കേസാണിതെന്നും കേസ് നല്കാന് വൈകിയത് ഇതിനു തെളിവാണെന്നും മറ്റു ചിലര്‍ക്കെതിരേ സമാനമായ പരാതികളുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചു.
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഹര്‍ജിയെ എതിര്‍ത്തു.
ആളൂര്‍ പീഡനക്കേസ്: പ്രതിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
11:30 PM Aug 02, 2021 | Deepika.com