ഗുഡ്നസ് ടിവിയിൽ മരിയൻ ധ്യാനം
11:30 PM Aug 02, 2021 | Deepika.com
ചാലക്കുടി: മാതാവിന്റെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ചുള്ള മരിയൻ ധ്യാനം ഗുഡ്നസ് ടിവിയിൽ ആരംഭിച്ചു. ഈ മാസം 15 വരെ രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും സംപ്രേഷണം. പുനഃസംപ്രേഷണം രാവിലെ ഏഴുമുതൽ എട്ടുവരെ. അദിലാബാദ് ബിഷപ് മാർ ആന്റണി പ്രിൻസ് പാണങ്ങാടൻ, ഫാ. മാത്യു നായ്ക്കംപറമ്പിൽ എന്നിവർ നേതൃത്വം നൽകും. ഡിവൈൻ പോട്ട മിനിസ്ട്രിയിലെ മറ്റ് ധ്യാനഗുരുക്കൻമാരും ക്ലാസുകൾ നയിക്കും.