തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്പോൾ വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വാക്സിൻ വിതരണത്തിൽ അങ്ങേയറ്റം ശുഷ്കാന്തിയാണു സംസ്ഥാനം കാണിക്കുന്നത്.
ലഭ്യമായ വാക്സിൻ ഒരു തുള്ളിപോലും പാഴാക്കാതെ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്സിൻ അനുവദിക്കുന്നതിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഒളിച്ചുകളി ഉടനടി അവസാനിപ്പിക്കണമെന്നും എ. വിജയരാഘവൻ പറഞ്ഞു.
വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രനീക്കം അപലപനീയം: എ. വിജയരാഘവൻ
11:30 PM Aug 02, 2021 | Deepika.com