പാലാ: ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള പാലാ സിവിൽ സർവീസ് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ ആയി കാലിക്കറ്റ് സർവകലാശാല മുൻ പരിക്ഷാ കണ്ട്രോളർ ഡോ.വി.വി.ജോർജുകുട്ടി ഒട്ടലാങ്കൽ ചുമതലയേറ്റു.
പാലാ സെന്റ് തോമസ് കോളേജ് കോമേഴ്സ് വിഭാഗം അധ്യാപകനും ഐക്യുഎസി കോഓർഡിനേറ്ററും ആയിരുന്നു. കാലിക്കറ്റ് സെന്റ് സേവ്യേഴ്സ്കോളേജ് പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി പഠനകേന്ദ്രം ഡയറക്ടർ, എം.ജി. യൂണിവേഴ്സിറ്റി സെനറ്റംഗം, റിസേർച്ച് ഗൈഡ്, പഠനബോർഡ് കണ്‍വീനർ, പാലാ സെന്റ് തോമസ് കോളജ് മാനേജിംഗ് ബോർഡ് അംഗം, സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി മാനേജിംഗ് ബോർഡ് അംഗം, കട്ടപ്പന ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഡോ. വി.വി. ജോർജ് കുട്ടി പാലാ സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ
11:30 PM Aug 02, 2021 | Deepika.com