തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 20,728 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ശതമാനമാണ്. 56 മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,837 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 17,792 പേർ രോഗമുക്തരായി. 1,67,379 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ കോവിഡ് ബാധിച്ചത്: മലപ്പുറം-3770, തൃശൂർ-2689, കോഴിക്കോട്-2434, എറണാകുളം-2246, പാലക്കാട്-1882, കൊല്ലം-1336, കണ്ണൂർ-1112, തിരുവനന്തപുരം-1050, ആലപ്പുഴ-1046, കോട്ടയം-963, കാസർഗോഡ്-707, വയനാട്-666, ഇടുക്കി-441, പത്തനംതിട്ട-386.
സംസ്ഥാനത്ത് ഇന്നലെ 20,728 പേർക്കു കോവിഡ്
01:57 AM Aug 02, 2021 | Deepika.com