കോട്ടയം: കേരളത്തിന് അഭിമാനകരമായ വിധത്തിൽ ഭരണം നടത്തുകയും അഴിമതി രഹിതമായി പ്രവർത്തിക്കുകയും ചെയ്ത പി.ടി. ചാക്കോയെ കേരളീയ സമൂഹം എക്കാലവും അഭിമാനത്തോടെ സ്മരിക്കുമെന്നു കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. പി.ടി. ചാക്കോയുടെ 57-ാമതു ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് പി.ടി. ചാക്കോയുടെ പ്രതിമയ്ക്കുമുന്നിൽ പുഷ്പാർച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു പി.ജെ. ജോസഫ്.
പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, കെ. ഫ്രാൻസീസ് ജോർജ്, ഡോ. ഗ്രേസമ്മ മാത്യു, ഏലിയാസ് സഖറിയ, സജി മഞ്ഞക്കടന്പിൽ, പ്രിൻസ് ലൂക്കോസ്, എ.കെ. ജോസഫ്, ജേക്കബ് കുര്യാക്കോസ്, ജയ്സണ് ജോസഫ്, അജിത് മുതിരമല തുടങ്ങിയവർ പങ്കെടുത്തു.
പി.ടി. ചാക്കോയെ കേരളം എക്കാലവും സ്മരിക്കും: പി.ജെ. ജോസഫ്
01:57 AM Aug 02, 2021 | Deepika.com