കോട്ടയം: ചിരട്ടപ്പാൽ ഇറക്കുമതി ചെയ്ത് ലാറ്റെക്സ് ക്രന്പ് അഥവാ ബ്ലോക്ക് റബർ രാജ്യത്ത് ഉത്പാദിപ്പിച്ച് ലാഭം വർധിപ്പിക്കാനുള്ള വ്യവസായികളുടെ നീക്കം തടയണമെന്ന് കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ആഗോള തലത്തിൽ മാന്ദ്യത നേരിടുന്പോൾ റബറിന്റെ വിലയും വരും നാളുകളിൽ കുറയുന്ന സാഹചര്യം ഉണ്ടാകും. അതോടൊപ്പം ചിരട്ടപ്പാൽ ഇറക്കുമതികൂടി ആകുന്പോൾ കേരളത്തിലെ റബർ മേഖലയുടെ തകർച്ച പൂർണമാകും. ഇറക്കുമതിക്കെതിരേ കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം. പത്തു ലക്ഷത്തിലേറെ വരുന്ന റബർ കർഷകരെ സംരക്ഷിക്കാനും, സന്പദ് വ്യവസ്ഥയെ പരിരക്ഷിക്കാനും ഉണർന്ന് പ്രവർത്തിക്കാൻ സർക്കാർ തയാറാകണമെന്നു ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
ചിരട്ടപ്പാൽ ഇറക്കുമതി വേണ്ട: ഫ്രാൻസിസ് ജോർജ്
01:32 AM Aug 02, 2021 | Deepika.com