നി​ക് ഉ​ട്ട് നാ​ളെ കോ​ഴി​ക്കോ​ട്ട്

12:30 AM Mar 16, 2018 | Deepika.com
കോ​ഴി​ക്കോ​ട്: പു​ലി​റ്റ്സ​ർ സ​മ്മാ​ന​ജേ​താ​വായ വിഖ്യാത ഫോട്ടോഗ്രഫർ നി​ക് ഉ​ട്ട് നാ​ളെ കോ​ഴി​ക്കോ​ട്ട്. ലോ​സ് ആ​ഞ്ച​ല​സ് ടൈം​സ് ഫോ​ട്ടോ എ​ഡി​റ്റ​ർ റൗ​ൾ റോ, ​റ​സൂ​ൽ പൂ​ക്കു​ട്ടി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കും.
ബേ​പ്പൂ​രി​ലെ ഉ​രു നി​ർ​മ്മാ​ണ കേ​ന്ദ്രം, ക​ട​ലു​ണ്ടി പ​ക്ഷി സ​ങ്കേ​തം, ത​ളി ക്ഷേ​ത്രം, മി​ശ്കാ​ൽ പ​ള്ളി , മി​ഠാ​യി​ത്തെരു​വ്, സി​വി​എ​ൻ ക​ള​രി, കു​റ്റി​ച്ചി​റ​യി​ലെ മ‌ു​സ്‌​ലിം ത​റ​വാ​ട്, വ​ട​ക​ര സ​ർ​ഗാ​ല​യ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ആ​ർ​ട്ട് ഗാ​ല​റി​യിൽ രാ​വി​ലെ 11 മു​ത​ൽ നി​ക് ഉ​ട്ടി​ന്‍റെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. വൈകുന്നേരം ആ​റി​ന് ടൗ​ൺ ഹാ​ളി​ൽ പി​ആ​ർ​ഡി, കോ​ർ​പ​റേ​ഷ​ൻ, പ്ര​സ് ക്ല​ബ്ബ്, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ, എം.​ജി.​എ​സ്.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. നി​ക് ഉ​ട്ടി​ന്‍റെ ഫോ​ട്ടോ​യു​ടെ ഡി​ജി​റ്റ​ൽ ഷോ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ യു.​വി.​ജോ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പി.​മു​സ്ത​ഫ, എ.​ശേ​ഖ​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.