മൃതദേഹങ്ങള്‍ കണ്ണൂരിലേക്കു കൊണ്ടുപോയി
12:34 AM Aug 01, 2021 | Deepika.com
കോതമംഗലം: നെല്ലിക്കുഴിയില്‍ വെടിയേറ്റു മരിച്ച വനിതാ ഡെന്റല്‍ ഡോക്ടര്‍ കണ്ണൂര്‍ നാറാത്ത് പാര്‍വണത്തില്‍ മാനസ (24) യുടെയും മാനസയെ വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ചു മരിച്ച യുവതിയുടെ മുന്‍ സുഹൃത്ത് കണ്ണൂര്‍ പാലയാട് രാഹുല്‍നിവാസില്‍ രാഖിലി (31) ന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. ഇന്നലെ രാത്രി മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്കു കൊണ്ടുപോയി.