പത്തനംതിട്ട രൂപതയിൽ കുടുംബക്ഷേമ പദ്ധതികൾ നടപ്പാക്കും

12:34 AM Aug 01, 2021 | Deepika.com
പ​ത്ത​നം​തി​ട്ട: കു​ടും​ബ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യും കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​ർ​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ചു. വ​ലി​യ കു​ടും​ബ​ങ്ങ​ൾ ആ​ഗ്ര​ഹി​ക​ദ​ന്പ​തി​ക​ൾ​ക്കു പൂ​ർ​ണ പി​ന്തു​ണ​യും ആവ​ശ്യ​മാ​യ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മാ​ണ് രൂ​പ​ത പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ക്ഷേ​മ​പ​ദ്ധ​തി​ക​ൾ

* 2000ത്തിനു ​ശേ​ഷം വി​വാ​ഹി​ത​രാ​യ പ​ത്ത​നം​തി​ട്ട രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​ന്പ​തി​ക​ൾ വ​ലി​യ കു​ടും​ബ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും രൂ​പ​ത ന​ല്കും.

* നാ​ലോ അ​തി​ൽ കൂ​ടു​ത​ലോ കുട്ടികളുള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ ന​ല്കും.

* നാ​ലാ​മ​ത്തെ കു​ട്ടിയുടെ പ്ര​സ​വച്ചെ​ല​വി​ലേ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മെ​ങ്കി​ൽ ന​ല്കും.

* ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള​ള വ്യ​ക്തി​ക​ൾ​ക്ക് സ​ഭാ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്ക് മു​ൻ​ഗ​ണ​ന ന​ല്കും.

* ഈ ​കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള​ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് രൂ​പ​ത​യു​ടെ സ്കൂ​ളു​ക​ളി​ൽ അ​ഡ്മി​ഷ​ന് മു​ൻ​ഗ​ണ​ന ന​ല്കും.

* ജോ​ലി​ക്ക് പോ​കു​ന്ന ദ​ന്പ​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ അ​വ​രു​ടെ കു​ട്ടി​കൾക്ക് ഡേ ​കെ​യ​ർ, ഫോ​സ്റ്റ​ർ കെ​യ​ർ ആ​രം​ഭി​ക്കും.