കോട്ടയം: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് സയൻസസ്(കെയുഎച്ച് എസ്) വിദ്യാർഥികൾ ബിഎസ്സി നഴസിംഗ് പരീക്ഷയുടെ ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിൽ സിലബസ് വേഗത്തിൽ പഠിപ്പിച്ചു തീർക്കുന്നതും ഓണ്‍ലൈൻ ക്ലാസുകൾ ഗ്രഹിക്കാനുള്ള പ്രയാസവും ചൂണ്ടിക്കാട്ടിയാണ് പരീക്ഷ റദ്ദാക്കണമെന്നു വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നത്.
കോവിഡ് മൂന്നാം തരംഗം സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ എത്തുമെന്നുള്ള സൂചന വന്ന സ്ഥിതിക്ക് കെയുഎച്ച്എസ് പരീക്ഷകൾ ഓഫ്ലൈനായി എഴുതുന്നതിലും വെല്ലുവിളികൾ ഏറെയാണ്.
ഹോസ്റ്റലിൽ താമസിക്കുന്ന പകുതിയിലധികം വിദ്യാർഥികൾക്കും ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ലെന്നതും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
നഴ്സിംഗ് പരീക്ഷകൾ റദ്ദാക്കണമെന്ന് വിദ്യാർഥികൾ
12:34 AM Aug 01, 2021 | Deepika.com