തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 20,772 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,52,639 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61% . 116 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,701 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 137 പേർ സംസ്ഥാനത്തിന് പുറത്തു നിന്നു വന്നവരാണ്. 14,651 പേർ രോഗമുക്തരായി. 1,60,824 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-3670, കോഴിക്കോട്-2470, എറണാകുളം-2306, തൃശൂർ-2287, പാലക്കാട്-2070, കൊല്ലം-1415, ആലപ്പുഴ-1214, കണ്ണൂർ-1123, തിരുവനന്തപുരം-1082, കോട്ടയം-1030, കാസർഗോഡ്-681, വയനാട്-564, പത്തനംതിട്ട-504, ഇടുക്കി-356.
20,772 പേർക്കു കോവിഡ്
02:05 AM Jul 31, 2021 | Deepika.com