ഋഷിരാജ് സിംഗ് ഇന്നു വിരമിക്കും
02:05 AM Jul 31, 2021 | Deepika.com
തിരുവനന്തപുരം: വേഷം മാറിയെത്തി പോലീസിലെ അഴിമതിക്കാരെ കുടുക്കിയത് അടക്കമുള്ള നടപടികളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ജയിൽ ഡിജിപി ഋഷിരാജ്സിംഗ് ഇന്നു സർവീസിൽനിന്നു വിരമിക്കും. വിരമിക്കുന്നതിനു മുന്നോടിയായി ഇന്നലെ പോലീസ് പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു. പേരൂർക്കട എസ്എപി ഗ്രൗണ്ടിലായിരുന്നു വിടവാങ്ങൽ പരേഡ്. ഇന്നു സന്പൂർണ ലോക്ഡൗണായ സാഹചര്യത്തിലാണ് ഇന്നലെ വിടവാങ്ങൽ പരേഡ് നടത്തിയത്.